കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത നിരക്ക് കൂട്ടില്ലെന്ന് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക-കാര്‍ഷിക വൈദ്യുത കണക്ഷനുകള്‍ക്കുള്ള മിനിമം ഗാരണ്ടി എടുത്തുകളയും. രാജീവ് ഗാന്ധി വൈദ്യുതീകരണ യോജന പദ്ധതി അനുസരിച്ച് 4.50 ലക്ഷം പേര്‍ക്ക് പുതിയ കണക്ഷന്‍ അനുവദിക്കും. 70 ശതമാനം കേന്ദ്ര സബ്സിഡിയോടെയാണ് ഈ പദ്ധതി നടപ്പാക്കുക. 343 കോടിയുടെ ഈ പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യ വര്‍ഷം പകുതിയും അടുത്ത വര്‍ഷം ബാക്കിയും ചെലവഴിക്കും.

ഇതിന്റെ സംസ്ഥാന തല കമ്മീഷനിംഗ് ജൂലൈയില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പി.എം. സെയ്ദ് നിര്‍വഹിക്കും. ഈ പദ്ധതിയിലൂടെ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആദ്യ വര്‍ഷം ഒരു ലക്ഷവും അടുത്തതില്‍ ഒന്നര ലക്ഷവും പുതിയ കണക്ഷന്‍ അനുവദിക്കും. ഇത് നടപ്പാക്കുന്നതോടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാവും. പ്രസരണ നഷ്ടവും കുറയും. ഇതിന് ബോര്‍ഡ് ചെലവാക്കുന്ന തുക രണ്ട് വര്‍ഷം കൊണ്ട് മുതലാക്കാനാകുമെന്നാണ് കരുതുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 66 സബ്സ്റേഷനുകള്‍ നിര്‍മിച്ചു. അതില്‍ 26ഉം ഈ വര്‍ഷമുണ്ടാക്കിയവയാണ്. അടുത്ത വര്‍ഷം 40 സബ്സ്റേഷനുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X