കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ദേവസ്വം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യും

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: കഴിഞ്ഞ 10 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ജൂലൈ 15നകം ഫയല്‍ ചെയ്യുമെന്ന് ഗുരുവായൂര്‍ ദേവസ്വം ആദായനികുതി അധികൃതര്‍ക്ക് ഉറപ്പുനല്‍കി.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വരവു ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ചാര്‍ഡേഡ് അക്കൗണ്ടന്റുകളുടെ സ്ഥാപനം ഇതുസംബന്ധിച്ച അറിയിപ്പ് ആദായനികുതി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപങ്ങളുള്ള ബാങ്കുകള്‍ക്ക് അയച്ച നോട്ടീുകളിന്മേല്‍ തുടര്‍നടപടിയുണ്ടാവില്ലെന്ന് ആദായനികുതി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ആദായനികുതിയില്‍ നിന്നുള്ള ആനുകൂല്യം ഇല്ലാത്ത ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നും നികുതി ഈടാക്കാത്തതിനാല്‍ നടപടിയെടുക്കുമെന്ന് നേരത്തെ ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X