ലാവ്ലിന്‍ കേസില്‍ ബോര്‍ഡിന് വീഴ്ച പറ്റിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഒരു വീഴ്ചയും വൈദ്യുത ബോര്‍ഡിന് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ ഫയലുകളും ബോര്‍ഡ് നല്‍കിയിട്ടുണ്ട്. കേസിന് ഇനിയും രേഖകള്‍ ആവശ്യമാണെങ്കില്‍ നല്‍കാന്‍ ബോര്‍ഡ് തയാറാണെന്നും അദ്ദേഹം അറിയിച്ചു.
2003 ഓഗസ്റ് 19നാണ് വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ബോര്‍ഡ് നല്‍കിയത്. 20ല്‍ പരം ഫയലുകള്‍ കൈമാറി. 4000 പേജുകളോളമുള്ള ഇവ കൈപറ്റിയതായി വിജിലന്‍സില്‍ നിന്നും അറിയിപ്പും ലഭിച്ചു. അതിനു ശേഷം ഒരു രേഖയും വിജിലന്‍സ് വൈദ്യുത ബോര്‍ഡ് ചെയര്‍മാനോടോ സെക്രട്ടറിയോടോ ആവശ്യപ്പെട്ടിട്ടില്ല. ഫോണില്‍ പോലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുമില്ല.
കേസ് അന്വേഷണം തടസപ്പെടുത്തുന്ന തരത്തില്‍ ഒരു ഫയലും ബോര്‍ഡ് പൂഴ്ത്തിവച്ചിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മ ഒരു എസ്പി പറഞ്ഞ അഭിപ്രായം വാര്‍ത്താ സമ്മേളനത്തില്‍ പറയുകയാണുണ്ടായത്. വിജിലന്‍സ് വാര്‍ഷിക സമ്മേളനത്തെക്കുറിച്ചു വിശദീകരിക്കാനായി വാര്‍ത്താ സമ്മേളനം വിളിച്ച വിജിലന്‍സ് ഡയറക്ടറെ മാധ്യമപ്രവര്‍ത്തകര്‍ വെട്ടിലാക്കുകയായിരുന്നു. ഇത് അദ്ദേഹം തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications