നെല്ലുസംഭരണം: വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും
ദില്ലി: നെല്ലുസംഭരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും (എഫ്സിഐ) ജൂണ്‍ 24 വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും.
ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനായി സംസ്ഥാന ഭക്ഷ്യസെക്രട്ടറി ഷീല തോമസ് വെള്ളിയാഴ്ച ദില്ലിയിലെത്തും. നെല്ലിന് ക്വിന്റലിന് 560 രൂപയാണ് സംഭരണവില നിശ്ചയിച്ചിരിക്കുന്നത്. ആനൂകുല്യങ്ങളുള്‍പ്പെടെ 600 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെല്ലിന് ക്വിന്റലിന് നൂറു രൂപ നിരക്കില്‍ ചരക്കുകൂലി, പാക്കിംഗ് ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം സംബന്ധിച്ച് ബുധനാഴ്ച ദില്ലിയില്‍ ചര്‍ച്ച നടന്നിരുന്നു. കേരളത്തിലെ നെല്ല് ഉയര്‍ന്ന ഗുണമേന്മയുള്ളതായി പരിഗണിച്ച് ഉയര്‍ന്ന വിലയ്ക്ക് നെല്ല് സംഭരിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തില്‍ സംഭരണവില 750 രൂപയായതിനാല്‍ ഉയര്‍ന്ന വില ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകും.












Click it and Unblock the Notifications