കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടം തൊഴിലാളി സമരം പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ പത്ത് ദിവസമായി നടത്തിവരുന്ന സമരം പിന്‍വലിക്കാന്‍ സിഐടിയു ഒഴികെയുള്ള സംഘടനകള്‍ തീരുമാനിച്ചു. എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വിജ്ഞാപനത്തില്‍ പൂര്‍ണതൃപ്തരല്ലെങ്കിലും സര്‍ക്കാരിന്റെ സഹകരണ മനോഭാവം കണക്കിലെടുത്ത് സമരം പിന്‍വലിക്കുകയാണെന്ന് സംഘടനകള്‍ അറിയിച്ചു.

സമരം പിന്‍വലിക്കാന്‍ സിഐടിയു തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സിഐടിയു ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X