തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തൊഴില്‍മന്ത്രി ബാബു ദിവാകരനാണ് ഇക്കാര്യം അറിയിച്ചത്.
റബര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് 30 ശതമാനവും തേയില, കാപ്പി, ഏലം മേഖലയിലെ തൊഴിലാളികള്‍ക്ക് 16 ശതമാനവും കൂലി വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 10 ദിവസങ്ങളായി തോട്ടം തൊഴിലാളികള്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കൂലി പുതുക്കിയത്.
സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് വേതന വ്യവസ്ഥ പുതുക്കിയിട്ടുണ്ടെന്നും തൊഴിലാളികള്‍ ഇനി സമരത്തില്‍ നിന്ന് പിന്മാറണമെന്നും തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളികളുടെ മക്കളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിസന്ധിയില്‍ ഉഴലുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.
തോട്ടം ഉടമകള്‍ സ്ഥലം നല്‍കിയാല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കും. വീടുകളും പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളും അവിടെയുണ്ടാകും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications