സ്മാര്‍ട്ട് സിറ്റി വരണമെന്ന് സിപിഎം നിലപാട്: പിണറായി
ദുബായ്: സ്മാര്‍ട്ട് സിറ്റി കേരളത്തില്‍ വരണമെന്നു തന്നെയാണ് സിപിഎം നിലപാടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദുബായ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോടു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
സ്മാര്‍ട്ട് സിറ്റി കേരളത്തില്‍ വരുന്നതിനോട് പാര്‍ട്ടിക്കെതിര്‍പ്പില്ല. അതിനായി ഇന്‍ഫോ പാര്‍ക്കിരിക്കുന്ന സ്ഥലം നല്‍കുന്നതിനോടാണ് വിയോജിപ്പ്. സ്മാര്‍ട്ട് സിറ്റി വരുമ്പോള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications