ബസ്, ലോറി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ബസ്, ലോറി അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ജൂണ്‍ 30 മുതല്‍ ഹെവി വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന നിബന്ധന തത്കാലം മാറ്റിവച്ചതിനെ തുടര്‍ന്നാണിത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുകൂട്ടിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍ുപ്പ് തീരുമാനങ്ങളുണ്ടായത്. ഗതാഗതമന്ത്രി എന്‍. ശക്തന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ബസ് ആന്റ് ലോറി ഓപ്പറേറ്റേഴസ്് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications