സുസ്ഥിര നഗര വികസന പദ്ധതി തുടങ്ങും: മന്ത്രി
തിരുവനന്തപുരം: 1200 കോടി രൂപാ ചെലവില്‍ സുസ്ഥിര നഗരപദ്ധതി തുടങ്ങുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു. അടിസ്ഥാനസൗകര്യവും ദാരിദ്യ്ര നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് ഇതു നടപ്പാക്കുന്നത്. അഞ്ചു കോര്‍പറേഷനുകളും സമീപപ്രദേശങ്ങളുമായിരിക്കും ഇതില്‍ ഉള്‍പ്പെടുക.
നിശ്ചിതവിസ്തീര്‍ണമുളള കെട്ടിടം നിര്‍മിക്കുന്നതിനുളള മേഖല തിരിച്ചുള്ള ഇളവു നല്‍കാനുളള അധികാരം കളക്ടര്‍മാര്‍ക്കു നല്‍കും. പാര്‍പ്പിട, വ്യവസായ, ഗ്രീന്‍ബെല്‍റ്റ് മേഖലകള്‍ വളരെ മുമ്പു നിശ്ചയിച്ചതായതിനാല്‍ ഇതു പുനപരിശോധിക്കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications