ഇറാഖിലെ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 18 പേര്‍ മരിച്ചു
ബാഗ്ദാദ്: ബാഗ്ദാദിലെ ഷുയാലയില്‍ ജൂണ്‍ 22 ബുധനാഴ്ചയുണ്ടായ മൂന്നു കാര്‍ ബോംബ് സ്ഫോടനങ്ങളിലായി 18 പേര്‍ മരിച്ചു. 46 പേര്‍ക്കു പരിക്കേറ്റു.
ഇറാഖ് സമയം രാത്രി എട്ടരയോടെ മൂന്ന് സ്ഫോടനങ്ങളാണുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഷുയാലയിലെ അല്‍ നൂര്‍ ആശുപത്രിയിലും കാഡിമിയിയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷുയാലയില്‍ ജൂണ്‍ 10 നും 15നുമുണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളിലായി 25ളം പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications