എ.കെ ആന്റണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: എ.കെ ആന്റണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജൂണ്‍ 24 വെളളിയാഴ്ച രാജ്യസഭാ അധ്യക്ഷന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെന്നല ബാലകൃഷ്ണപിളള, പി.സി കുര്യന്‍, വയലാര്‍ രവി, ഗുലാം നബി ആസാദ് എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 23നാണ് ആദ്യം സത്യപ്രതിജ്ഞാച്ചടങ്ങ് വച്ചിരുന്നതെങ്കിലും ബിജെപി നേതാവ് എസ്.എസ് ഭണ്ഡാരിയുടെ ശവസംസ്കാരച്ചടങ്ങില്‍ ഉപരാഷ്ട്രപതിക്ക് പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ സത്യപ്രതിജ്ഞ മാറ്റുകയായിരുന്നു.
കെ.കരുണാകരന്‍ രാജി വച്ച ഒഴിവിലാണ് ആന്റണിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. ഉടന്‍ നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ആന്റണിയെയും ഉള്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications