പാര്‍ട്ടി കാര്യങ്ങള്‍ പറയുന്നതില്‍ നിന്നും സിന്‍ഹക്കു ബിജെപി വിലക്ക്
ദില്ലി: പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയുന്നതില്‍ നിന്നും മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയെ ബിജെപി വിലക്കി. ഝാര്‍ഖണ്ഡിലെ മുണ്ഡെ സര്‍ക്കാരിനെ സിന്‍ഹ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
മുണ്ഡെയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാര്‍ രണ്ടുമാസം മുന്‍പു മാത്രമെ അധികാരത്തിലെത്തിയുള്ളൂവെന്ന കാര്യം ഓര്‍മിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം അറിയിക്കവെ സിന്‍ഹയോടു പറഞ്ഞതായി പാര്‍ട്ടി വക്താവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് താനും ഝാര്‍ഖണ്ഡിന്റെ ചുമതലയുളള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്നാഥ് സിംഗും ചര്‍ച്ച നടത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി കാര്യക്ഷമമാക്കാനാണ് സിന്‍ഹ അത്തരമൊരു പ്രസ്താവന നടത്തിയത്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി ഫോറത്തിനുള്ളില്‍ മാത്രം ഉന്നയിക്കാനും മാധ്യമങ്ങളോടു പറയരുതെന്നു സിന്‍ഹയോടു പറഞ്ഞതായും ജെയ്റ്റ്ലി പറഞ്ഞു.
ഝാര്‍ഖണ്ഡിലെ ഭരണം അഴിമതി നിറഞ്ഞതും കാര്യക്ഷമമല്ലാത്തതുമാണെന്ന് സിന്‍ഹ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications