ക്ഷേത്രം തകര്‍ത്ത കേസില്‍ ജയേന്ദ്രക്കെതിരെയുള്ള കേസ് തടഞ്ഞു
ചെന്നൈ: തിരുനെല്‍വേലിയിലെ തിരുക്കുറുങ്ങുടിയിലുളള ശിവക്ഷേത്രം തകര്‍ത്തതിന് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി, വ്യവസായി വേണു ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.
ജയേന്ദ്രസരസ്വതിയും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
തങ്ങളുടെ വിശദീകരണം തേടാതെയാണ് കേസ് രജിസ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വൈഷ്്ണവക്ഷേത്ര സംരക്ഷണ സമിതി നല്‍കിയ പരാതി സ്വീകരിച്ച് കേസ് രജിസ്റര്‍ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂണ്‍ 16ന് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രസമാധി നശിപ്പിച്ചതായും ശിവവിഗ്രഹം വയ്ക്കോലില്‍ വച്ചതായും സംരക്ഷണസമിതി പരാതിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications