ജയേന്ദ്ര സരസ്വതി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തിരുപ്പതി: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി ആന്ധ്രയിലെ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇതാദ്യമായാണ് മഠാധിപതി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
17 മണിക്കൂര്‍ സഞ്ചരിച്ച ശേഷം ജൂണ്‍ 23 വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രത്തിലെത്തിയ ജയേന്ദ്രക്ക് ക്ഷേത്രം ഭാരവാഹികള്‍ ആചാരപരമായ വരവേല്‍പു നല്‍കി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട അഭിഷേകച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.
കഴിഞ്ഞ ഒക്ടോബറില്‍ വിജയേന്ദ്ര സരസ്വതിക്കൊപ്പമാണ് ഇതിനു മുന്‍പ് ജയേന്ദ്ര ഇവിടം സന്ദര്‍ശിച്ചത്. അന്ന് കാഞ്ചി കാമകോടി പീഠത്തിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച് ഒന്നരക്കോടി വിലയുള്ള വജ്രങ്ങള്‍ പതിച്ച കിരീടം അദ്ദേഹം ക്ഷേത്രത്തിലേക്കു സംഭാവന നല്‍കിയിരുന്നു. ആന്ധ്ര മുഖ്യമന്ത്രി വൈ. രാജശേഖര റെഡ്ഢിയാണ് അന്ന് ക്ഷേത്രത്തിനു വേണ്ടി കീരീടം ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications