കശ്മീരില്‍ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദാല്‍ തടാകത്തിന്റെ തീരത്തുള്ള നിഷാന്ത് ഗാര്‍ഡന്‍സിന് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.
സൈനികരുടെ വാഹനനിര കടന്നുപോകുമ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ സൈനികരും ഉള്‍പ്പെടുന്നു.
സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ വാഹനം ഏതാണ്ട് മുഴുവനായും തകര്‍ന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications