കേന്ദ്രമന്ത്രിയാകുമെന്ന വാര്‍ത്ത ആന്റണി നിഷേധിച്ചു
ദില്ലി: താന്‍ കേന്ദ്രമന്ത്രിയാകുമെന്ന വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് എ.കെ ആന്റണി. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിസഭയില്‍ അംഗമാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കേന്ദ്രമന്ത്രിയാകുമെന്നത് മാധ്യമങ്ങളുടെ അഭ്യൂഹമാണ്. തന്റെ പ്രവര്‍ത്തനമണ്ഡലം കേരളമാണ്. എംപിയെന്ന നിലയില്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുവാനായിരിക്കും തന്റെ ശ്രമം. കേരളത്തിലേക്ക് താന്‍ ജൂണ്‍ 25 ശനിയാഴ്ച തിരിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതു മൂന്നാംതവണയാണ് ആന്റണി രാജ്യസഭാംഗമാകുന്നത്. അദ്ദേഹത്തിന്റെ കാലാവധി 2010 മെയിലാണ് അവസാനിക്കുക. ഇതിനു മുന്‍പ് 85 മുതല്‍ 91 വരെയും 91 മുതല്‍ 95 വരെയുമാണ് അദ്ദേഹം രാജ്യസഭാംഗമായിരുന്നത്.












Click it and Unblock the Notifications