സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കുന്നു
തൃശൂര്‍: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജൂണ്‍ 23 വ്യാഴാഴ്ച ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനെടുത്തത്.
പണിമുടക്ക് തീയതി 25 ശനിയാഴ്ച തൃശൂരില്‍ ചേരുന്ന സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കും.
ഡീസലിന്റെ വില്‍പ്പന നികുതിയില്‍ ഇളവ് വരുത്തിയോ, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് അമ്പത് ശതമാനം ആക്കി ഉയര്‍ത്തിയോ ബസ്സുടമകളുടെ നഷ്ടം നികത്തണമെന്നാണ് ആവശ്യം. ഇത് സാധിക്കില്ലെങ്കില്‍ ബസ് ചാര്‍ജ്വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications