രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിയമിച്ചു
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിയമിച്ചു.
എഐസിസി മീഡിയാ സെക്രട്ടറി ടോം വടക്കനാണ് ഇക്കാര്യം അറിയിച്ചത്. കെപിസിസി ഭാരവാഹികളെ പിന്നീട് നിയമിക്കും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടിരുന്നത് ചെന്നിത്തലക്കാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രസിഡന്റ് നിയമനം സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.












Click it and Unblock the Notifications