മുന്നണി യോഗം ഉടന്‍ ചേരണം: സിപിഐ
തിരുവനന്തപുരം: രാജ-്യസഭാ തിരഞ്ഞെടുപ്പില്‍ എ.കെ.ആന്റണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
മുന്നണി യോഗം ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇനി യോഗം ചേരുന്നത് നീട്ടിവയ്ക്കാനാവില്ല. സിപിഐ യോഗം പാസാക്കിയ പ്രമേയങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ അഭിപ്രായം സിപിഐ യോഗത്തില്‍ ഉയര്‍ന്നുവന്നു. മെയ് ഏഴിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. ഇടതു മുന്നണിയിലെ പാര്‍ട്ടികളുടെ സമ്മേളനങ്ങളായിരുന്നു പിന്നീട് യോഗം ചേരാന്‍ തടസമായത്. ഇപ്പോള്‍ യോഗം ചേര്‍ന്നിട്ട് ഒന്നരമാസമായി.
യുഡിഎഫ് തകരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനെതിരെ സര്‍വ ശക്തിയുമെടുത്ത് പ്രക്ഷോഭം നടത്തുകയാണ് എല്‍ഡിഎഫ് ഇപ്പോള്‍ ചെയ്യേണ്ടത്. ജനവിരുധ നയങ്ങള്‍ക്കെതിരെ സമര പരിപാടികള്‍ക്കു രൂപം നല്‍കുന്നതിന് ഇപ്പോള്‍ തന്നെ വൈകിയിരിക്കുകയാണ്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഒളിച്ചുകളിക്കുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച തറവില കര്‍ഷകര്‍ക്ക് ലഭ്യമാക്കണം.
പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സ്വകാര്യ മാനേജ-്മെന്റുകള്‍ പ്രഖ്യാപിച്ച പ്രവേശന പരീക്ഷ അനുവദിക്കില്ലെന്നാണ് സിപിഐ നിലപാട്.
ആറാട്ടുപുഴയിലെയും തൃക്കുന്നപ്പുഴയിലെയും കരിമണല്‍ ഖനന വിരുദ്ധ സമരങ്ങളില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഈ മേഖലയില്‍ ഖനനം പാടില്ല. മറ്റുള്ളിടത്ത് ഖനനം പൊതുമേഖലയിലേ നല്‍കാവൂ.
പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമരത്തിനും സിപിഐ പിന്തുണ നല്‍കുമെന്നും വെളിയം ഭാര്‍ഗവന്‍ അറിയിച്ചു.












Click it and Unblock the Notifications