3573 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിക്കും: മന്ത്രി
തളിപ്പറമ്പ്: കേരളത്തിലെ 3573 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിക്കാനായി ആര്‍ജിജിവൈ സ്കീമില്‍ 343 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തളിപ്പറമ്പ് കരിക്കപ്പാറയിലെ 210 കെവി സബ്സ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എപിഡിആര്‍പി സ്കീമില്‍ കേരളത്തിലെ 26 മുനിസിപ്പാലിറ്റികളില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രത്യേക പദ്ധതികള്‍ക്ക് 124 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം തളിപ്പറമ്പ്, കരിമ്പം, മാങ്ങാട്ടുപറമ്പ് എന്നീ വൈദ്യുത ഓഫീസിനു കീഴില്‍ 7.70 കോടി ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തന്നെ ആരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായ നാടുകാണി സബ്സ്റേഷന്‍ രണ്ടുമാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും.
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നും 2006ഓടു കൂടി വൈദ്യുതബോര്‍ഡ് ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications