സെന്‍ട്രല്‍ ജയിലിലെ ക്രമക്കേട്: അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ജയിലിനുള്ളിലെ തടവുകാര്‍ക്ക് മയക്കുമരുന്നും മറ്റും സുലഭമായി ലഭിക്കുന്നുവെന്നതിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്മേലാണ് ജസ്റിസുമാരായ ജെ.ബി.യോഗി,കെ.പത്മനാഭന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14-ാം തീയതിയാണ് ജില്ലാ ജഡ്ജി ജയിലില്‍ മിന്നല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
ഇതോടൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 277 ജീവപര്യന്തം തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത് സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള നടപടികളെക്കുറിച്ച്മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications