ലീഗ് വര്‍ഗീയമോ? കരുണാകരന് ആശയക്കുഴപ്പം
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയകക്ഷിയാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ. കരുണാകരന്‍.
ലീഗിന് പങ്കാളിത്തമുള്ള കേന്ദ്രമന്ത്രിസഭയെ ഇടത് പക്ഷവും സി.പി.എമ്മും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ലീഗ് വര്‍ഗീയകക്ഷിയാണെന്ന് സിപിഎം പറയും. ഇക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വ്യാഖ്യാനമാണ്.
എന്‍സിഐക്ക് ആരോടും തൊട്ടുകൂടായ്മയില്ല. എന്നാല്‍ വര്‍ഗീയകക്ഷികളുമായി ചേരില്ല. ലീഗിന്റെ കാര്യത്തില്‍ പ്രത്യേക തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യമൊക്കെ പിന്നീട് ആലോചിച്ച് തീരുമാനിക്കും.
പുതിയ മുന്നണി ഉണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications