എംഎല്‍എമാര്‍ കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോട് ആഭിമുഖ്യമുള്ള എംഎല്‍എമാര്‍ കെ. കരുണാകരനുമായി ജൂണ്‍ 24 വെള്ളിയാഴ്ച ചര്‍ച്ച നടത്തി.
നിയമസഭയില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ രാജി സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ചര്‍ച്ച ധാരണയായിട്ടുള്ളതായാണ് അറിയുന്നത്.
കരുണാകരന്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് എംഎല്‍എമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എപ്പോള്‍ രാജി വയ്ക്കണമെന്നതു സംബന്ധിച്ച് തീരുമാനിക്കാനാണ് വെള്ളിയാഴ്ച ചര്‍ച്ച നടന്നത്.












Click it and Unblock the Notifications