രാജി പ്രശ്നം: എംഎല്‍എമാര്‍ കരുണാകരനുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കരുണാകര പക്ഷത്തുളള എംഎല്‍എമാര്‍ ജൂണ്‍ 24 വെളളിയാഴ്ച കരുണാകരനെ കണ്ട് ചര്‍ച്ച നടത്തും. രാവിലെ പതിനൊന്ന് മണിയോടെയായിരിക്കും കൂടിക്കാഴ്ച.
കൂടിക്കാഴ്ചയില്‍ രാജി വയ്ക്കാനുള്ള സാവകാശം എംഎല്‍എമാര്‍ ചോദിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ രാജി വച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്നും മണ്ഡലത്തിന് പ്രതിനിധിയില്ലാതെ വരുമെന്നുമാണ് എംഎല്‍എമാരുടെ വാദം. ഇങ്ങനെ വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രയാസമുണ്ടാകുമെന്നും അവര്‍ പറയുന്നു.
എന്നാല്‍ കരുണാകരപക്ഷത്തുള്ള എംഎല്‍എമാര്‍ ഉടന്‍ തന്നെ രാജി വയ്ക്കണമെന്നാണ് മുരളീധരന്റെ നിലപാട്.
നിയമസഭയില്‍ വോട്ടെടുപ്പു വേണ്ടിവന്നാല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും നേരത്തെ കരുണാകരന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications