എംഎല്‍എമാര്‍ രാജി വയ്ക്കും: കരുണാകരന്‍
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കി. പുതിയ മുന്നണി ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എംഎല്‍എമാര്‍ തയാറാവില്ല്ല. രാജി എപ്പോള്‍ എങ്ങനെ വേണമെന്ന് സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് തീരുമാനിക്കും.
നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ഒരു സ്വതന്ത്ര പാര്‍ട്ടിയാണ്. പുതിയ മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച് ഇതുവരെ ചര്‍ച്ച തുടങ്ങിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ഇത് തുടങ്ങാം. എന്‍സിഐയുമായി യോജിക്കാന്‍ തയ്യാറുള്ള എല്ലാവരുമായി സഹകരിക്കാന്‍ തയ്യാറാണ്.
ഇടതു മുന്നണിയുമായി സഹകരിച്ച് മുന്നണി ഉണ്ടാക്കുമോയെന്ന ചോദ്യത്തിന് കരുണാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വര്‍ഗീയ ശക്തികളുമായി എന്‍സിഐ സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications