കെപിസിസി: നിയമനം കോടതിവിധിക്ക് വിധേയം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും നിയമനംതിരുവനന്തപുരം അഡീഷണല്‍ സബ്കോടതിയിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ജഡ്ജി ഷാജഹാന്‍ ഉത്തരവിട്ടു.
മുന്‍ തിരുവനന്തപുരം ഡിസിസി ഭാരവാഹി സേവ്യര്‍ ഡിക്രൂസ് നല്‍കിയ കേസിലാണ്ഈ വിധി.കോണ്‍ഗ്രസ് ഭരണഘടനക്ക് വിരുദ്ധമായി നടന്ന സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്.
സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍സബ്കോടതിയില്‍ നല്‍കിയിരുന്ന മറ്റൊരു കേസ് പരാതിക്കാരന്‍ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications