ചെന്നിത്തലയെ പ്രസിഡന്റായി വെള്ളിയാഴ്ച പ്രഖ്യാപിക്കും
ദില്ലി: രമേശ്ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 24 വെള്ളിയാഴ്ചയുണ്ടായേക്കും.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അന്തിമതീരുമാനമെടുത്തുവെന്നാണ് അറിയുന്നത്. ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ സോണിയ നിര്‍ദേശം നല്‍കി. രാജസ്ഥാനില്‍ നിന്ന് ദില്ലിയില്‍ തിരിച്ചെത്തിയശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ നിര്‍ദേശം നല്‍കിയത്.
കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനു ശേഷമേ മറ്റ് ഭാരവാഹികളെ നിശ്ചയിക്കുകയൂള്ളൂ. ഇതിനായി ചര്‍ച്ചകള്‍ തുടരും. ഭാരവാഹികളെ നിര്‍ണയിക്കുന്ന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്.
ഒരു ജംബോ കെപിസിസി വേണ്ടെന്ന അഭിപ്രായമാണ് എഐസിസിക്കുള്ളത്. സംസ്ഥാന നേതാക്കളും എഐസിസി നേതാക്കളുടെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications