വോട്ടെടുപ്പുണ്ടായാല്‍ എംഎല്‍എമാര്‍ രാജി വയ്ക്കും: മുരളി
തിരുവനന്തപുരം: നിയസഭയില്‍ വോട്ടെടുപ്പ് വരുന്ന സാചര്യമുണ്ടായാല്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എംഎല്‍എമാര്‍ രാജി വയ്ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഇക്കാര്യം ജൂണ്‍ 24 വെള്ളിയാഴ്ച ഒമ്പത് എംഎല്‍എമാര്‍ കരുണാകരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ടെന്ന് മുരളി വ്യക്തമാക്കി.
നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)യ്ക്കൊപ്പം നില്‍ക്കുന്ന ആരും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന് വോട്ട് ചെയ്യില്ല. വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും രാജി- മുരളി പറഞ്ഞു.












Click it and Unblock the Notifications