കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ കുടുങ്ങിയ യാത്രക്കാര്‍ കൊച്ചിയിലെത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡോര്‍ണിയര്‍ വിമാനസര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടന്നിരുന്ന യാത്രക്കാര്‍ ജൂണ്‍ 23 വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലെത്തി. എയര്‍ലൈന്‍സില്‍ നിന്നും രാജിവച്ച പൈലറ്റ് അശോക് ചൗധരി യാത്രക്കാരെ കൊണ്ടുവരാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ഈ വിമാനത്തില്‍ തന്നെയാണ് യാത്രക്കാര്‍ എത്തിയത്.

രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ലക്ഷദ്വീപിലകപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് വിമാനസര്‍വീസ് നടത്താന്‍ അശോക് ചൗധരി തയ്യാറാകുകയായിരുന്നു. ജൂണ്‍ രണ്ടിന് രാജിക്കത്ത് നല്‍കിയ ചൗധരിയോട് കുറച്ചു ദിവസം കൂടി ജോലിയില്‍ തുടരാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗിയായ പിതാവിനെ ശുശ്രൂഷിക്കാന്‍ മൂന്നു ദിവസത്തെ അവധി ചോദിച്ചിട്ടു കൊടുക്കാതിരുന്നതിനാല്‍ ജൂണ്‍ 20 ന് അശോക് ചൗധരി വീണ്ടു രാജിക്കത്ത് നല്‍കുകയായിരുന്നു.

വിമാനം റദ്ദാക്കിയതു മൂലം ലക്ഷദ്വീപില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ പലര്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടായതായി യാത്രക്കാര്‍ പറഞ്ഞു. ഈ വിമാനമല്ലാതെ അവിടെ നിന്നും തിരിച്ചു പോകാന്‍ ഇവര്‍ക്ക് വേറെ മാര്‍ഗങ്ങളുണ്ടായില്ല. ചെറിയ ദ്വീപായതിനാല്‍ അഗത്തിയിലെത്തിയ യാത്രക്കാര്‍ക്ക് ആവശ്യത്തിനു ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. റദ്ദാക്കിയ വിമാനത്തിനു പകരം മറ്റെന്തെങ്കിലും സംവിധാനമൊരുക്കാന്‍ എയര്‍ലൈന്‍സ് അധികൃതരും തയ്യാറായില്ല.

ജൂണ്‍ 24 മുതല്‍ ലക്ഷദ്വീപിലേക്കുള്ള സര്‍വീസുകള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വലിയൊരു വിമാനം സര്‍വീസിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതു മൂലമാണിതെന്നാണ് അധികൃതരുടെ വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X