കോട്ടയത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് കോട്ടയത്ത് ചെറിയ തോതില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. അല്പനേരം വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ പിടിവലിയുണ്ടായി. തുടര്‍ന്ന് രണ്ട് തവണ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ലാത്തിവീശി.
ലാത്തിച്ചാര്‍ജില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്ഗഗാര്‍കോര ഉള്‍പ്പെടെ പരിക്കേറ്റ വിദ്യാര്‍ഥികളെ ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംയമനം പാലിച്ചതുകൊണ്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവായി.












Click it and Unblock the Notifications