സ്മാര്‍ട്ട്സിറ്റി വരുന്നത് സൗജന്യം കൊണ്ടല്ല: മുഖ്യമന്ത്രി
അടൂര്‍: സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ വരുന്നത് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യത്തിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കൊച്ചിയുടെയും കേരളത്തിന്റെയും സാധ്യതകള്‍ മനസിലാക്കിയതു കൊണ്ടാണ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുന്നോട്ടു വന്നത്. സംസ്ഥാനസര്‍ക്കാര്‍ ആകെ കൊടുക്കുന്ന സൗജന്യം പരമാവധി 20 കോടി രൂപ മാത്രമാണ്. അതിലേറെ സൗജന്യങ്ങള്‍ നല്‍കാന്‍ ആന്ധ്രയും തമിഴ്നാടും തയ്യാറാണ്- മുഖ്യമന്ത്രി പറഞ്ഞു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കുറച്ചു സൗജന്യം നല്‍കി മാത്രമായിരിക്കും സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. സ്മാര്‍ട്ട് സിറ്റി ആവശ്യമാണ് എന്ന പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. പിണറായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി കൂടി സന്ദര്‍ശിക്കണമെന്നും എങ്കില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തന്നെ അഭിനന്ദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications