സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു പിന്നില്‍ കോഴ: വി.എസ്
ചെങ്ങന്നൂര്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കു വേണ്ടി നിസ്സാരവിലയ്ക്ക് ഭൂമി നല്‍കുന്നതു വന്‍കോഴ ലക്ഷ്യമാക്കിയാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടിയുള്ള സര്‍ക്കാരിന്റെ ഇടപാടുകള്‍ സുതാര്യമല്ല. ഒളിച്ചുകളിയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് 298 ഏക്കര്‍ ഭൂമി തുച്ഛമായ വിലക്കു നല്‍കുകയാണ്. തൊഴില്‍ നല്‍കാമെന്ന ഉറപ്പ് പാലിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്ന വ്യവസ്ഥ പദ്ധതി കരാറില്‍ ഉള്‍പ്പെടുത്താതത് ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാന്‍ സൗകര്യം നല്‍കുന്നതിനാണ്.
സ്മാര്‍ട്ട് സിറ്റിയില്‍ ഒമ്പതു ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ബോര്‍ഡ് മെമ്പറാകണമെങ്കില്‍ പോലും പത്ത് ശതമാനം ഓഹരി വേണം. അതല്ലെങ്കില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ചവറ്റുകൊട്ടയിലേക്കെറിയും- വി. എസ്. പറഞ്ഞു.












Click it and Unblock the Notifications