വിജിലന്‍സ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പി. ഉപേന്ദ്രവര്‍മയ്ക്കു ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അനുമതിയില്ലാതെ വാര്‍ത്താസമ്മേളനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഉപേന്ദ്രവര്‍മ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇതേ കുറിച്ച് വിശദീകരണം ചോദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
കേസില്‍ വിജിലന്‍സ് ആവശ്യപ്പെട്ട ചില ഫയലുകള്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയില്ലെന്ന ഉപേന്ദ്രവര്‍മയുടെ ആരോപണം ഉയര്‍ത്തിയ വിവാദത്തെ കുറിച്ച് ആഭ്യന്തര പ്രിന്‍സിപ്പില്‍ സെക്രട്ടറി അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപേന്ദ്രവര്‍മയില്‍ നിന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. മനോഹരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രശ്നത്തില്‍ ഇരുകൂട്ടര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്.












Click it and Unblock the Notifications