വയനാട്ടില്‍ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ്- എന്‍സിഎ എംഎല്‍എമാര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. എല്‍ഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്.
15 അംഗ ജില്ലാപഞ്ചയത്തില്‍ യുഡിഎഫിന് 10ഉം എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അംഗങ്ങളായ എം. രാഘവനും ഗ്രേസി വിന്‍സെന്റും മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട റിസാനത്ത് സലിമും ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് അവിശ്വസാപ്രമേയം കൊണ്ടുവന്നത്.
എല്‍ഡിഎഫിലെ പി.ജ. ആന്റണിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് അവിശ്വാസപ്രമേയം തള്ളുകയായിരുന്നു. ആന്റണി ബാലറ്റ് പേപ്പറിന് പുറത്ത് ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവായത്.
അവിശ്വാസ പ്രമേയവോട്ടെടുപ്പ് നിയന്ത്രിച്ച ജില്ലാ കളക്ടര്‍ ആന്റണിയുടെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെ ഇരു പക്ഷത്തിനും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചു. അവിശ്വാസം പരാജയപ്പെട്ടതായി കളക്ടര്‍ അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications