Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധിക്കു പറ്റിയ തെറ്റ്: വി.പി സിംഗ്

ദില്ലി: അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധിക്കു പറ്റിയ വലിയൊരു തെറ്റായിരുന്നുവെന്ന് മുന്‍പ്രധാനമന്ത്രി വി. പി സിംഗ്.

ഉന്നതരായ വ്യക്തികള്‍ തെറ്റു ചെയ്യുമ്പോള്‍ ചെറുതല്ല, വലിയ തെറ്റുകളാണ് സംഭവിക്കുക. അടിയന്തിരാവസ്ഥയെന്നത് ഇന്ദിരാഗാന്ധിക്കു പറ്റിയ വലിയൊരു തെറ്റായിരുന്നു. എന്നാല്‍ അവര്‍ ഒട്ടേറെ സംഭാവനകള്‍ നമുക്കു നല്‍കിയിട്ടുണ്ട്. സിക്കിം ഇന്ത്യയോടു കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റിയത് ഇന്ദിരാഗാന്ധിയായിരുന്നു.

അവര്‍ രാജ്യത്തിനു നല്‍കിയിരിക്കുന്ന സംഭാവനകള്‍ അവഗണിക്കാവുന്നതല്ല. പാവങ്ങളുടെ മനസില്‍ ഇന്ദിരക്കെന്നും ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. ജനങ്ങള്‍ ഇന്ദിരാഗാന്ധിക്കു മേല്‍ തങ്ങളുടെ വിശ്വാസമര്‍പ്പിച്ചിരുന്നെന്നും സിംഗ് പറഞ്ഞു.

74-ാം പിറന്നാളാഘോഷിക്കുന്ന സിംഗിന് ആശംസകളര്‍പ്പിക്കാന്‍ ധാരാളം പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. പിറന്നാള്‍ പ്രമാണിച്ച് അദ്ദേഹം പാവപ്പെട്ടവര്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+