കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി അംഗം പാച്ചേക്കോയെ ഗോവ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും

  • By Staff
Google Oneindia Malayalam News

പനജി: എന്‍സിപി എംഎല്‍എ ഫ്രാന്‍സിസ്കോ പച്ചേക്കോ ഗോവ മന്ത്രിസഭാംഗമായി ജൂലായ് 25 ശനിയാഴ്ച വൈകീട്ട് നാലരക്ക് സത്യപ്രതിജ്ഞ ചെയ്യു. ഗോവ പിസിസി നേതാവ് രവി നായിക് അറിയിച്ചതാണ് ഇക്കാര്യം.

പച്ചേക്കോയെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നതോടെ കോണ്‍ഗ്രസും എന്‍സിപിയുമായുണ്ടായ തര്‍ക്കത്തിന് പരിഹാരമുണ്ടായിരിക്കുകയാണ്. മന്ത്രിസഭാംഗങ്ങളുടെ നിശ്ചിത എണ്ണം തികയ്ക്കാന്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ഊഹാപോഹങ്ങളുണ്ടെങ്കിലും ഇക്കാര്യം കോണ്‍ഗ്രസ് വൃത്തങ്ങള്‍ നിഷേധിച്ചു.

രണ്ടു ദിവസം മുന്‍പ് അയോഗ്യനാക്കപ്പെട്ട സ്വതന്ത്ര എംഎല്‍എയും ഗോവയിലെ റാണെ മന്ത്രിസഭയില്‍ മുന്‍ഉപമുഖ്യമന്ത്രിയുമായിരുന്ന ഫിലിപ്പ് നേരി റോഡ്രിഗൂസിനു വേണ്ടി മന്ത്രിസഭയിലെ ഒരു സീറ്റ് ഒഴിച്ചിടുമെന്ന് രവി നായിക് പ്രസ്താവിച്ചിരുന്നു.

പാച്ചേക്കോയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ എന്‍സിപിക്ക് നീതി ലഭിച്ചിരിക്കുകയാണെന്ന് എന്‍സിപി നേതാവും ഗോവ ഉപമുഖ്യമന്ത്രിയുമായ വില്‍ഫ്രഡ് ഡിസൂസ പറഞ്ഞു. പാച്ചേക്കോക്ക് മന്ത്രിസ്ഥാനം നല്‍കുന്നതു വരെ തന്റെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നേരത്തെ ഡിസൂസ വ്യക്തമാക്കിയിരുന്നു.

മിക്കി പാച്ചേക്കോയെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഗോവയിലെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 11 ആകും. മന്ത്രിസഭയില്‍ ആകെ 12 ഒഴിവുകളാണ് ഉള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X