Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു മരണം

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ ഖാറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് നാല് സ്ത്രീകളടക്കം അഞ്ചു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

നാല് പേര്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്.

ജൂണ്‍ 24 വെള്ളിയാഴ്ച രാത്രി 10 മണിക്കു ശേഷമാണ് കെട്ടിടം തകര്‍ന്നുവീണത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാല് പേരെ നേരത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഒരു പതിനാറു വയസുകാരന്‍ പരിക്കേല്‍ക്കൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന പേമാരി നഗരത്തില്‍ ഗതാഗത പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ പലതും തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയാലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+