വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണം: ജോസ് കെ. മാണി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ജോസ് കെ. മാണി പറഞ്ഞു.
പ്രസിദ്ധീകരിച്ച കരട്പട്ടികയില്‍ അപാകതകള്‍ ഏറെയാണ്. പട്ടികയിലെ വ്യാജന്‍മാരെ പൂര്‍ണമായും ഒഴിവാക്കുകയും അര്‍ഹരെ ഉള്‍പ്പെടുത്തുകയും വേണം. പട്ടിക കുറ്റമറ്റതാക്കാനുള്ള ബാധ്യത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തതിനു ശേഷമേ അന്തിമവോട്ടര്‍പ്പട്ടികക്ക് രൂപം നല്‍കാവൂ. ലിസ്റ് തിരിമറിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ ബോധപൂര്‍വമായ നീക്കങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു.












Click it and Unblock the Notifications