കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല സ്ഥാനമേറ്റു
ദില്ലി: കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല സ്ഥാനമേറ്റു. എഐസിസി വക്താവ് ജയന്തി നടരാജനാണ് ഇക്കാര്യമറിയിച്ചത്.
സംസ്ഥാന ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള തന്റെ ആദ്യദൗത്യം കെ. കരുണാകരനൊപ്പം പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരികെ കൊണ്ടുവരികയാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള കെപിസിസിക്കായിരിക്കും രൂപം നല്‍കുന്നത്. ഭാരവാഹി പട്ടിക തയ്യാറാക്കുമ്പോള്‍ എല്ലാ പ്രമുഖ നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ തിരികെയെത്തിക്കുന്നതിന് മുന്‍ഗണന നല്‍കും.
ഹൈക്കമാന്റ് പ്രഖ്യാപനം വന്നതിനു ശേഷം ചെന്നിത്തല മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവരെ സന്ദര്‍ശിച്ചു.
ജൂണ്‍ 27 തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ പുതിയ ഭാരവാഹികളുടെ പട്ടിക തയ്യാറായേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications