എന്‍സിഐ എംഎല്‍എമാര്‍ ജൂലൈ 4ന് രാജി വയ്ക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ജൂലൈ നാലിന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ ഒന്‍പത് എംഎല്‍എമാര്‍ രാജി വയ്ക്കും.
എ.പി ഗംഗാധരന്‍, പി. ശങ്കരന്‍, ടി.വി ചന്ദ്രമോഹന്‍, മാല്യേത്ത് സരളാദേവി, എന്‍.ഡി അപ്പച്ചന്‍, ഡി.സുഗതന്‍, രാധാ രാഘവന്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് കരുണാകരന്റെ നേതൃത്വത്തിലുള്ള എന്‍സിഐയില്‍ ചേരുക.
നിയമസഭാ സമ്മേളത്തില്‍ പങ്കെടുത്താന്‍ വോട്ടിംഗില്‍ പങ്കെടുക്കേണ്ടിവരുമെന്നുള്ളതുകൊണ്ടാണ് സമ്മേളത്തിനു മുമ്പു തന്നെ രാജി വയ്ക്കാനുളള തീരുമാനം. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരെ വോട്ടു ചെയ്താല്‍ ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്കു വരും. ആ നടപടി ഒഴിവാക്കാനാണ് വോട്ടിംഗിനു മുന്‍പു തന്നെ രാജി വയ്ക്കുന്നത്.












Click it and Unblock the Notifications