ഉമ്മന്‍ചാണ്ടി കോഴ വാങ്ങിയെന്ന് മുരളി
കോഴിക്കോട്: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കോഴ വാങ്ങിയിട്ടുള്ളതിനാലാണ് ഇന്‍ഫോ പാര്‍ക്ക് കൈമാറരുതെന്ന പ്രതിപക്ഷ നിര്‍ദേശം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തതെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരരന്‍ ആരോപിച്ചു.
ജനവിരുദ്ധ കൈക്കൂലി ഭരണമാണ് കേരളത്തില്‍ ഇപ്പാള്‍ നടക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കാശുള്ളവന് രാജ്യം തീറെഴുതുന്ന സാഹചര്യാമാണുളളത്. ബിജെപി സര്‍ക്കാരിനേക്കാള്‍ കടുത്ത ഉദാരവത്ക്കരണ നയങ്ങളാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുടരുന്നത്- മുരളി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) കോഴിക്കോട്ട് നടത്തിയ തീവണ്ടി തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
പെട്രോള്‍ വില വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ അമിതഭാരം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു. മൂന്നു തവണ ഈ സര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടി. ഇനി എപ്പോള്‍ വേണമെങ്കിലും ഇന്ധന വിലവര്‍ദ്ധനയുണ്ടാകാമെന്ന അവസ്ഥയാണുള്ളതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications