രമേശ് ചെന്നിത്തല സോണിയയുമായി ചര്‍ച്ച നടത്തും
ദില്ലി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ജൂണ്‍ 25 ശനിയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും.
കെപിസിസി ഭാരവാഹികളെ തീരുമാനിക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ മറ്റ് സംഘടനാ കാര്യങ്ങളെ കുറിച്ചുമായിരിക്കും ചര്‍ച്ച നടത്തുക. ശനിയാഴ്ചവൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രമേശ് ദില്ലിയില്‍ മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണനെ സന്ദര്‍ശിച്ചിരുന്നു. കെ. ആര്‍. നാരായണനും ഭാര്യ ഉഷാ നാരായണനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.












Click it and Unblock the Notifications