കോണ്‍.(എസ്) റാവുത്തര്‍ വിഭാഗം എന്‍സിഐയില്‍ ലയിക്കും
പാലക്കാട്: കോണ്‍ഗ്രസ് എസിലെ സുലൈമാന്‍ റാവുത്തര്‍ വിഭാഗം നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കും. സുലൈമാന്‍ റാവുത്തര്‍ പാലക്കാട്ട് മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം.
ജൂലൈ ആറിന് എറണാകുളം ടൗണ്‍ഹാളില്‍ ലയന സമ്മേളനം നടക്കും. കെ.കരുണാകരനും കെ.മുരളീധരനും സമ്മേളനത്തില്‍ പങ്കെടുക്കും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ലയിക്കാന്‍ താത്പര്യമുള്ള കോണ്‍ഗ്രസ് എസ്സിലെ ഭാരവാഹികളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സുലൈമാന്‍ റാവുത്തര്‍ പറഞ്ഞു.
അച്ചടക്ക നടപടിയുടെ ഭാഗമായി സുലൈമാന്‍ റാവുത്തറെ കോണ്‍ഗ്രസ് എസ്സില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications