Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷകക്ഷി നേതാക്കളുമായി ജൂണ്‍ 24 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച വിജയിച്ചില്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച പ്രശ്നത്തിലാണ് പ്രധാനമായും തര്‍ക്കമുണ്ടായത്.

ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റിക്കായി കൈമാറരുതെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചെങ്കിലും ഇത് മുഖ്യമന്ത്രി തളളി. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയാണ് സ്മാര്‍ട്ട് സിറ്റിക്കായി സ്ഥലം കൈമാറുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്‍ഫോപാര്‍ക്ക് നല്‍കിയില്ലെങ്കില്‍ പദ്ധതി തന്നെ കേരളത്തിനു നഷ്ടമാകുമെന്നും ആരൊക്കെ എന്തൊക്കെ തടസങ്ങള്‍ ഉണ്ടാക്കിയാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കും. എന്നാല്‍ ഇന്‍ഫോപാര്‍ക്ക് കൈമാറരുതെന്ന ആവശ്യം അംഗീകരിക്കില്ല. തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. എന്നാല്‍ ഇതാകെ 300 കോടിയുടെ പദ്ധതിയാണ്. ഐടി രംഗത്ത് വികസനമുണ്ടാകേണ്ടതു കൊണ്ട് ഒരു കാരണവശാലും ഈ സംരംഭത്തില്‍ നിന്നും പുറകോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ സര്‍ക്കാര്‍ സംരംഭങ്ങളുള്‍പ്പെടെ മറ്റ് ഐടി പദ്ധതികളൊന്നും പാടില്ലെന്നാണ് ഇന്റര്‍നെറ്റ് സിറ്റിയുടെ ആവശ്യമെന്നും ഇത് കൊച്ചിയില്‍ ഇന്റര്‍നെറ്റ് സിറ്റിയുടെ കുത്തക സ്ഥാപിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കൊച്ചിയില്‍ 10 വര്‍ഷം കൊണ്ട് 33,000 ജോലി സാധ്യതയെന്നാണ് ഇന്റര്‍നെറ്റ് സിറ്റിയുടെ വാഗ്ദാനം. എന്നാല്‍ ചില ഐടി കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ഒരു വര്‍ഷം 18,000 ജോലിസാധ്യതകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അപ്പോള്‍ ഇന്റര്‍നെറ്റ് സിറ്റിക്കു പിന്നിലുള്ള ദുഷ്ടലാക്ക് തിരിച്ചറിയപ്പെടണമെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍, കെ.പി രാജേന്ദ്രന്‍, തോമസ് ഐസക്, ടി.എം ജേക്കബ്ബ്, ആര്‍. ബാലകൃഷ്ണപിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+