നേപ്പാളിലെ മാവോയിസ്റ് ആക്രമണത്തില്‍ ഇന്ത്യന്‍ ബാലിക മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ മാവോയിസ്റുകളുടെ ആക്രമണത്തില്‍ ഏഴു വയസുള്ള ഒരു ഇന്ത്യന്‍ ബാലിക മരിച്ചു. കാണ്‍പൂര്‍ സ്വദേശിയായ നേഹ ഗദാരിയയാണ് മരിച്ചത്.
ജൂണ്‍ 24 വെള്ളിയാഴ്ച പടിഞ്ഞാറന്‍ നേപ്പാളിലെ നേപ്പാള്‍ ഗുഞ്ജില്‍ സുരക്ഷാസൈനികര്‍ക്കു നേരെ മാവോയിസ്റുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ നേഹക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നേഹ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ നേഹയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാളിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇവര്‍.
മാവോയിസ്റുകള്‍ സാധാരണക്കാര്‍ക്കു നേരെ ആക്രമണം നടത്തുന്നതിനെ നേപ്പാളിലെ സാമൂഹ്യപ്രവര്‍ത്തകരും സര്‍ക്കാരിതര സംഘടനകളും അപലപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലെ ഭോജ്പൂരില്‍ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് സുരക്ഷാസൈനികര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications