അനില്‍ ഇന്‍ഫോകോം ചെയര്‍മാനായി സ്ഥാനമേറ്റു
മുംബൈ: റിലയന്‍സ് ഇന്‍ഫോകോമിന്റെ ചെയര്‍മാനായി അനില്‍ അംബാനി ജൂണ്‍ 26 ഞായറാഴ്ച സ്ഥാനമേറ്റു.
നവി മുംബൈയിലെ ധീരുഭായി നോളജ് സിറ്റിയിലെ കമ്പനി ആസ്ഥാനത്തെത്തി അനില്‍ ചെയര്‍മാന്‍ സ്ഥാനമേറ്റപ്പോള്‍ ആശീര്‍വദിക്കാനായി അമ്മ കോകിലാബെന്‍, ഭാര്യ ടീന, സഹോദരിമാരായ നീന, ദീപ്തി, അവരുടെ ഭര്‍ത്താക്കന്‍മാര്‍, മക്കള്‍, അനിലിന്റെ രണ്ടു മക്കള്‍ എന്നിവരെത്തിയിരുന്നു.
ധീരുഭായി നോളജ് സിറ്റിയിലെ ഒരു അമ്പലത്തില്‍ പൂജ നടത്തിയതിനു ശേഷമാണ് അനില്‍ സ്ഥാനമേല്‍ക്കാനായി കമ്പനി ആസ്ഥാനത്തെത്തിയത്.
മൂത്ത സഹോദരന്‍ മുകേഷ് അംബാനിയുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഫോകോം കൂടാതെ റിലയന്‍സ് എനര്‍ജി, റിലയന്‍സ് കാപ്പിറ്റല്‍ എന്നീ കമ്പനികളുടെ ഉടമസ്ഥതയാണ് അനിലിന് ലഭിച്ചത്.












Click it and Unblock the Notifications