ഇടതുപാര്‍ട്ടികള്‍ യുപിഎ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
ദില്ലി: ഭെല്ലിന്റെയും (ബിഎച്ച്ഇഎല്‍) മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുുപിഎ-ഇടതു ഏകോപന സമിതി യോഗത്തില്‍ നിന്ന് ഇടതുപാര്‍ട്ടികള്‍ വിട്ടുനില്‍ക്കും.
ജൂണ്‍ 26 ഞായറാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഏകോപനസമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതു കൊണ്ട് പ്രയോജനമില്ലെന്നും അതിനാല്‍ പ്രതിഷേധ സൂചകമായി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് യുപിഎയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഓഹരിവിറ്റഴിക്കല്‍ തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications