ജൂലൈ ഏഴ് മുതല്‍ ബസ്, ലോറി പണിമുടക്ക്
തൃശൂര്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ ഏഴ് മുതല്‍ സ്വകാര്യ ബസ്സുകളും ലോറികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
തൃശൂരില്‍ നടന്ന ബസ്, ലോറി കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ടൂറിസ്റ് ബസുകളും ടാങ്കര്‍, കണ്ടെയ്നര്‍ ലോറികളും പണിമുടക്കില്‍ പങ്കെടുക്കും.
ബസ് നിരക്ക് കിലോമീറ്ററിന് 42 പൈസയില്‍ നിന്ന് 55 പൈസയായി ഉയര്‍ത്തുക, ബസ് നിരക്ക് മിനിമം മൂന്നര രൂപയാക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് 50 ശതമാനമാക്കുക, ഡീസലിന്റെ വില്പനനികുതി 12 ശതമാനമാക്കുക, മോട്ടോര്‍ വാഹന ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുക, വാഹനപരിശോധനയും പിഴയും തടയുക, റോഡ് നികുതിയിനത്തിലെ 50 ശതമാനം വര്‍ധനവ് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.












Click it and Unblock the Notifications