ഉമ്മന്‍ചാണ്ടി ഞായറാഴ്ച ദില്ലിക്ക്
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ 26 തിങ്കളാഴ്ച ദില്ലിക്ക് പോകും. മുഖ്യമന്ത്രിമാരുടെ രണ്ട് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനായാണ് മുഖ്യമന്ത്രി പോകുന്നത്.
കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്രനേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ദില്ലിയില്‍ കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികായണ്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി ഹൈക്കമാന്റുമായി നടത്തുന്ന ചര്‍ച്ചയില്‍ കെപിസിസി ഭാരവാഹികളെക്കുറിച്ച് അന്തിമരൂപമുണ്ടായേക്കും. തിങ്കളാഴ്ചയോടെ കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications