തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ജൂണ്‍ 25 ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു (ഇന്ദിര) തിങ്കളാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തും.
ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെഎസ്യു (ഇന്ദിര) സംസ്ഥാന പ്രസിഡന്റ് എ. ആര്‍. നിഷാദ്, ജില്ലാ പ്രസിഡന്റ് സുബൈര്‍ എന്നിവരുള്‍പ്പെടെ പരിക്കേറ്റ 14 പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.












Click it and Unblock the Notifications